പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

ന്യൂഡല്‍ഹി: മുസ്‌ലിം എംപവര്‍മെന്റ്- റോഡ് ബ്ലോക്ക് ആന്റ് റോഡ് മാപ്പ്, ബീക്കണ്‍സ്, ഗൈഡ് ടു ദി ബിലീവേഴ്‌സ് എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആള്‍ട്ടര്‍നേറ്റ് പ്രസ്സാണ് പ്രസാധകര്‍.
മുസ്‌ലിം എജ്യൂക്കേഷന്‍ ട്രസ്റ്റ് ഹാളില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിച്ചു. ഇം എം അബ്ദുര്‍റഹ്്മാന്‍ രചിച്ച മുസ്്‌ലിം എംപവര്‍മെന്റ്- റോഡ് ബ്ലോക്ക് ആന്റ് റോഡ് മാപ്പ് എന്ന പുസ്തകം ഇന്ദിരാഗാന്ധി ഓപണ്‍ യൂനിവേഴ്‌സിറ്റി (ഇഗ്നോ) മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. എം അസ്്‌ലം പ്രകാശനം ചെയ്തു. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ് ബീക്കണ്‍സും ഗൈഡ് ടു ദി ബിലീവേഴ്‌സ് എഐഇഎം ജനറല്‍ സെക്രട്ടറി മുസാഫര്‍ അലിയും പ്രകാശനം ചെയ്തു. മുഹമ്മദ് ആസിഫ് ആണ് മൂന്നു പുസ്തകങ്ങളും ഇംഗ്ലീഷിലേക്ക് ഭാഷാന്തരം നടത്തിയത്.
ആള്‍ട്ടര്‍നേറ്റ് പ്രസ് മാനേജിങ് ഡയറക്ടര്‍ എ എസ് ഇസ്്മായില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തസ്്‌ലീം അഹ്മദ് റഹ്്മാനി, അബ്ദുല്‍ വാഹിദ് സെയ്ദ്, പര്‍വേസ് അഹ്മദ് സംസാരിച്ചു.

RELATED STORIES

Share it
Top