പുസ്തകങ്ങളുടെ പിഡിഎഫ് വാട്‌സപ്പിലൂടെ പ്രചരിപ്പിച്ചയാള്‍ അറസ്റ്റിലായിപാലക്കാട് : പുസ്തകങ്ങളുടെ പിഡിഎഫ് പതിപ്പ് വാട്‌സപ്പ് വഴി പ്രചരിപ്പിച്ചയാളെ പോലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി സിദ്ദിഖ് ആണ് അറസ്റ്റിലായത്. പുസ്തകങ്ങള്‍ അനധികൃതമായി പ്രചരിപ്പിച്ചതിന്റെ പേരില്‍ ഡി സി ബുക്ക്‌സിന്റെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.
വാട്‌സപ്പില്‍ പ്രത്യേകം ഗ്രൂപ്പുകളുണ്ടാക്കിയാണ് ഇയാള്‍ പുസ്തകങ്ങള്‍ പ്രചരിപ്പിച്ചത്. ഒവി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, കെ ആര്‍ മീര എഴുതിയ ആരാച്ചാര്‍ തുടങ്ങിയ വിപണിയില്‍ ഏറെ ഡിമാന്റുള്ള പുസ്തകങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെട്ടത് പ്രസാധകര്‍ക്ക് തലവേദനയായിരുന്നു.

RELATED STORIES

Share it
Top