പുസ്തകം സ്‌കൂളില്‍ തന്നെ സൂക്ഷിച്ച് കൂടേയെന്ന് ഹൈക്കോടതി

കൊച്ചി: വിദ്യാര്‍ഥികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ് ക്കാന്‍ പുസ്തകങ്ങള്‍ സ്‌കൂളി ല്‍ തന്നെ സൂക്ഷിച്ചുകൂടേയെന്നും എന്തിനാണു കുട്ടികളെക്കൊണ്ടു ഭാരം ചുമപ്പിക്കുന്നതെന്നും ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചി എളംകുളം സ്വദേശി ഡോ. ജോണി സിറിയക് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവേയാണു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം ചോദിച്ചത്.
കേന്ദ്രസര്‍ക്കാര്‍ നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിനെ കേസില്‍ കക്ഷി ചേര്‍ക്കാനും ഈ വിഷയത്തില്‍ സിബിഎസ്ഇ ഡയറക്ടര്‍ നല്‍കിയ സര്‍ക്കുലര്‍ നടപ്പാക്കാത്തതിന്റെ കാരണം വിശദീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഭാരമുള്ള ബാഗുകള്‍ ചുമക്കുന്നത് നടുവേദന, തോള്‍വേദന, ക്ഷീണം, നട്ടെല്ലിന്റെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്കു കാരണമാവുമെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ സിബിഎസ്ഇ ഡയറക്ടര്‍ അഫിലിയേറ്റഡ് സ്‌കൂളുകള്‍ക്ക് വേണ്ടി 2016 സപ്തംബര്‍ 12ന് ഇറക്കിയ സര്‍ക്കുലര്‍ നടപ്പാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

RELATED STORIES

Share it
Top