പുഴയ്ക്കല്‍, മുതുവറ മേഖലയിലെ യാത്രാദുരിതം തീരുന്നു; പാലത്തിന്റെ നിര്‍മാണം ആരംഭിച്ചു

മുതുവറ: പുഴയ്ക്കല്‍, മുതുവറ മേഖലയിലെ യാത്രാദുരിതത്തിന് ശാപമോക്ഷമാകുന്നു. മുതുവറയിലെ റോഡ് ടൈല്‍സ് വിരിക്കുന്ന പ്രവൃത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയായി. പുഴയ്ക്കലില്‍ പുതിയ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു.
ഏഴര കോടിയോളം രൂപ ചിലവഴിച്ചാണ് പുഴയ്ക്കലില്‍ പുതിയ പാലം നിര്‍മ്മിക്കുന്നത്. ഏഴര മീറ്റര്‍ വീതിയില്‍ റോഡ്, ഒന്നരമീറ്റര്‍ വീതിയില്‍ ഫുട്പാത്തുമാണ് നിര്‍മ്മിക്കുന്നത്. ഇതോടൊപ്പം യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള നടപ്പാലവും നിര്‍മ്മിക്കുന്നുണ്ട്. അടുത്ത ആഴ്ചമുതല്‍ പാലത്തിനായുള്ള പൈലിംഗ് ആരംഭിക്കും. ഒന്നരവര്‍ഷം കൊണ്ട് പാലങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുമെന്ന് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് അധികൃതര്‍ അറിയിച്ചു. ഇവിടെ നേരത്തെയുണ്ടായിരുന്ന ഇരുമ്പുപാലം തകര്‍ന്നതിനെത്തുടര്‍ന്നാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. പാലത്തിന്റെ ശോച്യാവസ്ഥയും വീതിക്കുറവും മുതുവറയിലെ റോഡ് തകര്‍ന്നതും ഈ മേഖലയിലെ യാത്രാദുരിതം രൂക്ഷമാക്കിയിരുന്നു.

RELATED STORIES

Share it
Top