പുഴയോരത്തെ അനധികൃത തട്ടുകട പൊളിച്ചുമാറ്റി

നാദാപുരം: കായപ്പ നിച്ചിയിലെ പുഴയോരത്തെ അനധികൃത തട്ടുകട എടച്ചേരി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ പൊളിച്ച് മാറ്റി.
പ്രവാസി തട്ടുകടയാണ് പോലീസിന്റെ സാന്നിധ്യത്തില്‍ പൊളിച്ചു മാറ്റിയത്.തട്ടുകടയിലെ മാലിന്യങ്ങള്‍ പുഴയോരത്തും റോഡരികിലും തളളിയതോടെ പരിസരവാസികളും ലൈസന്‍സുള്ള ചായക്കടക്കാരും പഞ്ചായത്തില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
നിയമമനുസരിച്ച് നോട്ടീസ് നല്‍കിയിട്ടും തട്ടുകട പൊളിച്ചു മാറ്റാത്തതിനെ തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതര്‍ പൊളിച്ചു മാറ്റിയതെന്ന് പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷന്‍ പറഞ്ഞു.
എന്നാല്‍ പെരിങ്ങത്തൂര്‍ പലത്തിന് സമീപമുള്ള തട്ട് കടകള്‍ ഒന്നും തന്നെ പൊളിച്ച് മാറ്റിയിട്ടില്ല. ഇവ പ്രവര്‍ത്തിക്കുന്നത് ഉന്ത് വണ്ടിയിലാണെന്നും കായപ്പനിച്ചിയിലേത് പുഴയോരത്ത് കെട്ടി നിര്‍മിച്ചതുമാണെന്നാണ് പ്രസിഡന്റ് പറഞ്ഞത്.

RELATED STORIES

Share it
Top