പുഴയോരം ഇടിഞ്ഞ് വീടുകള്‍ അപകടാവസ്ഥയില്‍

മുക്കം: പുഴയോരം ഇടിഞ്ഞ് വീടുകള്‍ അപകടാവസ്ഥയില്‍. ചെറുപുഴയുടെ കാരമൂല വല്ലത്തായ് കടവിന് സമീപമാണ്  വെള്ളിയാഴ്ച രാത്രി  തീരം അപകടകരമാം വിധം ഇടിഞ്ഞത്. ഇതോടെ പ്രദേശത്തെ മൂന്നു വീടുകള്‍ അപകട ഭീഷണിയിലാണ്. എടത്തടത്തില്‍ പാലക്കത്തൊടി മുഹമ്മദ് കുട്ടിയുടെ വീടിനോട് ചേര്‍ന്നാണ് ഇടിഞ്ഞത്. വീട് ഏത് നിമിഷവും പുഴയിലേക്ക് പതിക്കുന്ന സ്ഥിതിയാണ്. വീടിന്റെ് അടുക്കള തകരുകയും മറ്റു ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.  വീട്ടുകാരെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ഇതിനോട്് ചേര്‍ന്ന ഭാഗം ഇടിഞ്ഞ് അബ്ദുല്‍ കരീമിന്റെ വീട് അപകടാവസ്ഥഥയിലായിരുന്നു. അന്ന് കലക്ടര്‍ ഉള്‍പ്പെടെ റവന്യു സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നെങ്കിലും  സഹായ നടപടികള്‍ ഉണ്ടായിരുന്നില്ല. തഹസില്‍ദാര്‍ അനിതകുമാരി, ഗ്രാമ പഞ്ചായത്ത് അധികൃതര്‍, ഫയര്‍ഫോഴ്‌സ്് സംഘം എന്നിവര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top