പുഴയോരം ഇടിഞ്ഞ് അപകടാവസ്ഥയിലായ വീടുകള്‍ പുതുക്കിപ്പണിയണം: എസ്ഡിപിഐ

മുക്കം: കാരശ്ശേരി പഞ്ചായത്തില്‍ ചെറുപുഴയുടെ വല്ലത്തായ് കടവ് ഭാഗത്ത് പുഴയോരം ഇടിഞ്ഞ് അപകടാവസ്ഥയിലായ വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിനും പുഴയോരം കെട്ടി സംരക്ഷിക്കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് എസ്ഡിപിഐ വല്ലത്തായ് പാറ ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു.
മണ്ഡലം വൈസ് പ്രസിഡന്റ് കെ മമ്മദ് ഉദ്ഘാടനം ചെയ്തു. സവാദ് കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി അസൈന്‍ അത്താണി (പ്രസിഡന്റ്) ,ശിഹാബ് ആക്കോട്ടുചാലില്‍ (വൈ. പ്രസിഡന്റ്), സവാദ് കൊണ്ടോട്ടി (സെക്രട്ടറി) , ശിഹാബ് ചേപ്പാലി (ജോ. സെക്രട്ടറി), സലാം പുളിക്കല്‍ (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top