പുഴയില്‍ നങ്കൂരമിട്ടിരുന്ന മല്‍സ്യബന്ധന ബോട്ട് വെള്ളംകയറി മുങ്ങി

ചാവക്കാട്: കടപ്പുറം മുനക്കകടവ് ഫിഷ് ലാന്റിംങ് സെന്ററിനടുത്ത് പുഴയില്‍ നങ്കുരമിട്ടിരുന്ന മല്‍സ്യബന്ധന ബോട്ട് വെള്ളം കയറി മുങ്ങി. ബോട്ടില്‍ സൂക്ഷിച്ചിരുന്ന 350 ലിറ്റര്‍ ഡീസല്‍ നഷ്ടമായി. രായംമരക്കാര്‍ വീട്ടില്‍ ഖാദര്‍മോന്‍, രായംമരക്കാര്‍ വീട്ടില്‍ സെയ്തു എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് മുങ്ങിയത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ പണിക്ക് പോകുന്നതിനായി തൊഴിലാളികള്‍ എത്തിയപ്പോഴാണ് ബോട്ട്് വെള്ളത്തില്‍ മുങ്ങിയത് കണ്ടത്. ശക്തമായ കാറ്റുണ്ടായിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. ബോട്ടിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ച ശേഷം ബോട്ട് കരക്ക് കയറ്റി. അര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമകള്‍ പറഞ്ഞു.

RELATED STORIES

Share it
Top