പുഴക്കര ഇടിച്ചില്‍: റിപോര്‍ട്ട് നല്‍കാന്‍ കലക്ടറുടെ നിര്‍ദേശം

കോഴിക്കോട്: പ്രകൃതിക്ഷോഭം മൂലമുണ്ടായ കര ഇടിച്ചിലില്‍ ഭീഷണിയിലായ ഇരുവഞ്ഞി പുഴയോരത്തെ വീടുകളെയും കൃഷിനാശത്തെയും കുറിച്ച് റിപോര്‍ട്ട് നല്‍കാന്‍  ജില്ലാ കലക്ടര്‍ യു വി ജോസ് നിര്‍ദേശിച്ചു.
ദുരന്ത നിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിയന്തിര പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി കെ കാസിം നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മേജര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇറിഗേഷന്‍ എഞ്ചിനിയറോട് കലക്ടര്‍ നിര്‍ദ്ദേശിച്ചത്. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ദിവസങ്ങളോളം നീണ്ട ശക്തമായ മഴയും കാരണം നിരവധി വീടുകള്‍ നിലനില്‍പ്പ് ഭീഷണിയിലാണ്.
വന്‍തുകയുടെ കൃഷിനാശവുമുണ്ട്. റോഡ്, പാലം, അംഗനവാടി, ആരാധനാലയങ്ങള്‍ എന്നിവയുടെ നിലനില്‍പും അപകടത്തിലാണ്്്്്്്. ഇരുവഴിഞ്ഞി പുഴയുടെ ആരംഭം മുതല്‍ ചാലിയാര്‍ വരെ വ്യാപകമായ തോതില്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയില്‍ ചെറുപുഴയുടെ തീരം ഇടിഞ്ഞു മൂന്നു വീടുകള്‍ അപകട ഭീഷണിയിലാണ്. വീട് ഏത് നിമിഷവും പുഴയിലേക്ക് പതിക്കാവുന്ന സ്ഥിതിയിലാണ്. കൊടിയത്തൂരിലും വ്യാപകമായി തോതില്‍ മണ്ണിടിഞ്ഞു നാശം സംഭവിച്ചു.
തെയ്യത്തുംകടവ്, തളത്തില്‍, വേരന്‍കടവ് എന്നിവിടങ്ങളിലാണ് മണ്ണിടിഞ്ഞ് കൃഷിനാശം സംഭവിച്ചത്. വേരന്‍കടവ് നാസറിന്റെ അമ്പതിലധികം സെന്റ് പുഴയിലേക്കിടിഞ്ഞു. തെങ്ങ്, തേക്ക്, വാഴ, കവുങ്ങ്, എന്നിവ കടപുഴകിവീണു, കുലകള്‍ മൂപ്പെത്തിയ 1100 വാഴകള്‍, ഏഴ് തേക്ക്, ആറ് തെങ്ങ് എന്നിവ നശിച്ചു. കനത്ത മഴയിലു കാറ്റിലും ധാരാളം വന്‍ മരങ്ങളും ഈ ഭാഗങ്ങളില്‍ കടപുഴകി വീണിരുന്നു.

RELATED STORIES

Share it
Top