പുഴകളില്‍ നീല ഹരിത ആല്‍ഗ വ്യാപകം: രണ്ട് ദിവസത്തിനകം പരിശോധന ഫലം ലഭിക്കും

മുക്കം: ചാലിയാറിന് പുറമെ ഇരുവഴിഞ്ഞിപുഴയിലും നീല ഹരിത ആല്‍ഗ വ്യാപകമായി കണ്ടെത്തിയ  സാഹചര്യത്തില്‍ കോഴിക്കോട് സിഡബ്ല്യുആര്‍ഡി.എമ്മിലെ ശാസ്ത്രജ്ഞര്‍ ഇന്നലെ ഇരുവഴിഞ്ഞിപുഴയില്‍ പരിശോധന നടത്തി.
ഡോ. ദീപുവിന്റെ നേതൃത്വത്തിലുള്ള സംഘം കച്ചേരി, മാളിയേക്കല്‍ കടവുകളില്‍ പരിശോധന നടത്തി വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. കാരശേരി പഞ്ചായത്തധികൃതര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  ശാസ്ത്രജ്ഞര്‍ പരിശോധനക്കെത്തിയത്.അരീക്കോട് നിന്ന് ശേഖരിച്ച ജല സാമ്പിളിന്റെ പരിശോധന ഫലം രണ്ട് ദിവസത്തിനകം ലഭ്യമാവുമെന്ന് ഡോ. ദീപു പറഞ്ഞു.
നിലവില്‍ 30 വിധം  പരിശോധനകള്‍ പൂര്‍ത്തിയാക്കി. ബാക്കി കൂടി പൂര്‍ത്തിയായെങ്കില്‍ മാത്രമേ ഇതിന്റെ ദോഷഫലങ്ങളെ കുറിച്ച് അറിയാനാവൂ എന്നും അദ്ദേഹം പറഞ്ഞു.ഇരുവഴിഞ്ഞിപുഴയില്‍ നിന്ന് ശേഖരിച്ച ജലത്തിന്റെ പരിശോധന റിപ്പോര്‍ട്ട് മൂന്നി ദിവസത്തിനകം ലഭ്യമാവും.
അത് വരെ വെള്ളം കുളിക്കാനോ കുടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.

RELATED STORIES

Share it
Top