പുള്ളിമാനിനെ വേട്ടയാടിയ സംഘത്തിലെ രണ്ടു പേര് അറസ്റ്റില്‍
kasim kzm2018-07-04T10:25:33+05:30
താമരശ്ശേരി: പുള്ളിമാനിനെ വേട്ടയാടിയ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. പൂനൂര് ആറ്റുസ്ഥലം കെ വി മുഹമ്മദ് ഹാഫിസ്(25), ബാലുശ്ശേരി മീത്തലെ മണഞ്ചേരി രാജേഷ് കുമാര്‍(44) എന്നിവരെയാണ് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ഇംറോസ് ഏലിയാസ് നവാസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിത്.
വയനാട്ടിലുള്ള രണ്ടുപേര്‍ക്കായി വനപാലകര്‍ തിരച്ചില്‍ ആരംഭിച്ചു.അഞ്ചുകിലോയോളം മാനിറച്ചി ഇവരില്‍ നിന്നും കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് മുഹമ്മദ് ഹാഫിസിന്റെ വീട്ടില്‍ പരിശോധന നടത്തുകയും മൂന്ന് കിലോയോളം മാംസം കണ്ടെടുക്കുകയുമായിരുന്നു. തുടര്‍ന്നാണ് രാജേഷ് കുമാര്‍ പിടിയിലായത്. വയനാട് പുല്‍പ്പള്ളിക്ക് സമീപം കുറിച്യാട് റെയ്ഞ്ചിലെ വന്യജീവി സങ്കേതത്തില്‍ നിന്നാണ് മാനിനെ വേട്ടയാടിയതെന്ന് ഇവര്‍ മൊഴി നല്കി.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ സജീവന്, കെ അബ്ദുല്‍ ഗഫൂര്‍, കെ സുബൈര്‍, ബീറ്റ്േേ ഫാറസ്റ്റ് ഓഫീസര്‍മാരായ വി ഷൈലജ, ഇ പ്രജീഷ്, സി അഷ്—റഫ്, ഡ്രൈവര്‍ ബെന്നി, വാച്ചര്‍മാരായ സജി, റാഷിദ് എന്നിവരടങ്ങിയ സംഘമാണ് വേട്ടസംഘത്തെ പിടികൂടിയത്. പ്രതികളെയും മാനിറച്ചിയും വയനാട് കുറിച്യാട് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസിന് കൈമാറി.