പുളിഞ്ഞാല്‍ ടൗണ്‍ കാമറാ നിരീക്ഷണത്തില്‍്‌

വെള്ളമുണ്ട: പുളിഞ്ഞാല്‍ ടൗണിലെത്തുന്ന മോഷ്ടാക്കളും സാമൂഹികവിരുദ്ധരും ഇനി കുടുങ്ങും. വ്യാപാരി വ്യവസായി ഏകോപന സമിതി പുളിഞ്ഞാല്‍ യൂനിറ്റ് അരലക്ഷത്തോളം രൂപ മുടക്കി നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. സാധാരണയായി വ്യാപാര സ്ഥാപനങ്ങളും ധനകാര്യ സ്ഥാപനങ്ങളും കാമറകള്‍ സ്ഥാപിക്കാറുണ്ടെങ്കിലും ടൗണ്‍ മുഴുവന്‍ നിരീക്ഷിക്കാന് വിവിധ ഭാഗങ്ങളില്‍ കാമറ സ്ഥാപിക്കുന്നത് ആദ്യമാണ്.
വ്യാപാര സ്ഥാപനങ്ങളുടെയും ടൗണിന്റെയും സംരക്ഷണം ഉറപ്പുവരുത്താനാണ് നിരവധി സിസിടിവി കാമറകള്‍ സ്ഥാപിച്ചത്. രാത്രികാലങ്ങളില്‍. ഇവിടെ അനധികൃത മദ്യവില്‍പനയും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നാണ് പരാതി. കാമറ സ്ഥാപിച്ചതോടെ ഇതിന് ഒരു പരിധി വരെ കുറവ് വരുമെന്നാണ് വ്യാപാരികള്‍ കണക്കുകൂട്ടുന്നത്. പോലിസിനും സഹായമാവും. രാത്രി കാഴ്ചയുള്ള എച്ച്ഡി കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top