പുല്‍പ്പള്ളിയിലെ മദ്യശാലയ്‌ക്കെതിരേ യുഡിഎഫ്പുല്‍പ്പള്ളി: താഴയങ്ങാടിയിലെ ജനവാസകേന്ദ്രത്തിലേക്ക് വിദേശ മദ്യവില്‍പനശാല മാറ്റിസ്ഥാപിച്ച നടപടി പിന്‍വലിക്കണമെന്ന് പുല്‍പ്പള്ളി പഞ്ചായത്ത് യുഡിഎഫ് ജനപ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തിരക്കേറിയ റോഡില്‍ മദ്യശാല ആരംഭിച്ചത് ഗതഗതതടസ്സത്തിന് കാരണമാവും. ജനങ്ങളുടെ സൈ്വരജീവിതം തകര്‍ക്കുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അടിയന്തരമായി മദ്യശാല മാറ്റിസ്ഥാപിക്കണമെന്നും പ്രദേശത്തെ ജനങ്ങളുടെ സൈ്വരജീവിതം ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനവും സര്‍ക്കാര്‍ ഓഫിസുകളും ക്ഷേത്രവും കുരിശടിയുമുള്‍പ്പടെയുള്ള പ്രദേശത്താണ് ബിവറേജസ് മദ്യവില്‍പനകേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പ്രദേശവാസികള്‍ക്ക് യാതൊരു സൂചനയും നല്‍കാതെയാണ് താഴെയങ്ങാടിയില്‍ പ്രവര്‍ത്തിച്ചുവന്ന മദ്യശാല ജനവാസകേന്ദ്രത്തിലേക്ക് മാറ്റിയത്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എം ടി കരുണാകരന്‍, സണ്ണി തോമസ്, പുഷ്പകല, രാമചന്ദ്രന്‍, സജി റെജി, രജനി ചന്ദ്രന്‍, റീജ ജഗദേവന്‍, ശ്യാമള രവി, രാജി ജോണ്‍സണ്‍, എന്‍ ടി ജോളി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top