പുല്‍പ്പറ്റയില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ലീഗില്‍ തര്‍ക്കം തുടരുന്നു

പുല്‍പ്പറ്റ: പുല്‍പ്പറ്റ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ലീഗില്‍ തര്‍ക്കം. നിലവിലെ വൈ.പ്രസിഡന്റ് പി സി അബ്ദുറഹിമാനെ മാറ്റി സ്ഥാപിക്കാനുള്ള ശ്രമമാണ് മുസ്‌ലിം ലീഗിന് ബാലികേറാമലയായത്.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം രണ്ടര വര്‍ഷം പി സി അബ്ദുറഹിമാനും ബാക്കിയുള്ള കാലാവധി ലീഗിലെത്തന്നെ എ പി മുഹമ്മദിനേയും വൈ. പ്രസിഡന്റാക്കാനാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ദേശിച്ചത്. എന്നാല്‍ രണ്ടര വര്‍ഷം കഴിഞ്ഞിട്ടും സ്ഥാനമാറ്റത്തിന് താ ല്‍പര്യം പ്രകടിപ്പിക്കാത്തതാണ് എ പി മുഹമ്മദ് വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
നിലവിലെ വൈ. പ്രസിഡന്റ് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും മാറിയിട്ടില്ല. പി സി അബ്ദുറഹിമാന്‍ രാജി വെക്കേണ്ടെന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുക്കുകയും ചെയ്തതോടെയാണ് മറു വിഭാഗത്തിന്റെ അസ്വാരസ്യം മറ നീക്കി പുറത്ത് വന്നത്.
അവസാനം പ്രതിഷേധം തെരുവില്‍ ഏറ്റുമുട്ടുന്ന നിലയിലെത്തിലെത്തിക്കഴിഞ്ഞിട്ടുണ്ട്.  പാണക്കാട് നിന്നുളള തീരുമാനങ്ങള്‍ക്ക് പുല്ലുവില ക ല്‍പിക്കുന്ന പഞ്ചായത്ത് നേതൃത്വത്തിനെതിരെ അണികളില്‍ പ്രതിഷേധം തലപൊക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top