പുലിറ്റ്‌സര്‍ സമ്മാനം നേടിയവരില്‍ രണ്ട് ഇന്ത്യക്കാരും

ന്യൂയോര്‍ക്ക്: പത്രപ്രവര്‍ത്തനത്തിനുള്ള യുഎസിലെ ഏറ്റവും വലിയ പുരസ്‌കാരമായ പുലിറ്റ്‌സര്‍ സമ്മാനം നേടിയവരില്‍ രണ്ട് ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരും. ആദ്യമായാണ് ഇന്ത്യയിലേക്കു പുലിറ്റ്‌സര്‍ സമ്മാനം എത്തുന്നത്്. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതം പകര്‍ത്തിയ റോയിറ്റേഴ്‌സിന്റെ ദാനിഷ് സിദ്ദീഖി, അദ്‌നാന്‍ ആബിദി എന്നിവര്‍ക്കാണു പുരസ്‌കാരം ലഭിച്ചത്. ദാനിഷ് സിദ്ദീഖിയുടെ ബംഗ്ലാദേശ് തീരത്തു ബോട്ടില്‍ വന്നിറങ്ങിയ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി, കുട്ടിയെ കൈയില്‍ തൂക്കിയെടുത്തു കരയിലേക്കു നീങ്ങുന്ന ചിത്രത്തിനും അദ്‌നാന്‍ ആബിദിയുടെ  നെഞ്ചില്‍ വെടിയേറ്റ പാടുമായി ബംഗ്ലാദേശിലെത്തിയ ഏഴു വയസ്സുകാരന്റെ ചിത്രത്തിനുമാണു പുലിറ്റ്്‌സര്‍ ലഭിച്ചത്.

RELATED STORIES

Share it
Top