പുലിയെ കണ്ടതായി അഭ്യൂഹം; ജനം പരിഭ്രാന്തിയില്‍

മാവൂര്‍: കായലത്ത് ഇന്നലെ ഉച്ചയോടെ പുലിയെ കണ്ടതായി വാര്‍ത്ത വന്നതോടെ ജനം പരിഭ്രാന്തിയിലായി. ഇന്നലെ ഉച്ചയ്ക്ക് കായലം കൊളാട്ടിലാണ് പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. കൊളാട്ടില്‍ രവിയുടെ വീടിന്റെ പുറക് വശത്തുകൂടി നടന്നുപോവുന്ന ദൃശ്യം വീട്ടില്‍നിന്നുമെടുത്ത വീഡിയോയില്‍പെട്ടതാണ് വാര്‍ത്തയുടെ തുടക്കം. എന്നാല്‍ ദൃശ്യത്തിലുള്ളത് പുലിയാണോ എന്നറിയാന്‍ പോലിസും വനംവകുപ്പും പരിശോധിക്കുന്നുണ്ട്. പോലിസ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഉച്ചസമയത്ത് വീടനടുത്ത് പുലി വരികയില്ല എന്നാണ് വനംവകുപ്പിന്റെ വിശ്വാസം. പരിസരത്ത് പോലീസിന്റെ നേതൃത്വത്തില്‍ വനംവകുപ്പും ജനങ്ങളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല . ദൃശ്യത്തിലുള്ളത് കാട്ടുപൂച്ചയാകാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

RELATED STORIES

Share it
Top