പുലിയൂരിലെ ബിവറേജസ് ഔട്ട്‌ലെറ്റിനെതിരേ ജനകീയ സമരം സംഘടിപ്പിച്ചു

മാന്നാര്‍: പുലിയൂരില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ബിവറേജസ് ഔട്ട്‌ലെറ്റിനെതിരെ ജനകീയ സമരം സംഘടിപ്പിച്ചു. മാന്നാര്‍-ചെങ്ങന്നൂര്‍ റോഡില്‍ പുലിയൂര്‍ പാലച്ചുവട് ജങ്ഷന് സമീപമാണ് കഴിഞ്ഞ ദിവസം ബിവറേജസ് ആരംഭിച്ചത്.
പട്ടികജാതി കോളനിയടക്കമുള്ള ജനവാസകേന്ദ്രത്തിന് സമീപം തുടങ്ങിയ ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യമുയര്‍ത്തിയാണ് സമരം സംഘടിപ്പിച്ചത്. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ജില്ലാപഞ്ചായത്തംഗം ജോജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം പി സികരുണാകരന്‍ അധ്യക്ഷതവഹിച്ചു. അഡ്വ.ഡി നാഗേഷ്‌കുമാര്‍,കൃഷ്ണകുമാരി,വേണു,സജി,വിജേഷ്,റാണി സുരേഷ്,ഷാജി കെജോണ്‍,മധു മോഹന്‍ സംസാരിച്ചു.

RELATED STORIES

Share it
Top