പുലിയുടേതിന് സാമ്യമുള്ള കാല്‍പാടുകള്‍: ജനം ആശങ്കയില്‍

പത്തനംതിട്ട: പുലിയുടെ കാല്‍പാടുകളോട് സാമ്യമുള്ള കാല്‍പാടുകള്‍ വീട്ടുമുറ്റത്ത് കണ്ടതിനെത്തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയിലായി. ഒടുവില്‍ അത് കാട്ടുചൂച്ചയുടേതാണെന്ന് വനംവകുപ്പ് അധികാരികള്‍ സ്ഥിരീകരിച്ചതോടെയാണ് നാട്ടുകാര്‍ക്ക്ക്ക് ആശ്വാസമായത്.
നഗരസഭ 24ാം വാര്‍ഡിലെ വലഞ്ചുഴിയില്‍ വിശ്വകര്‍മ്മ നഗര്‍ ഭാാഗത്ത് ആചാരിപറമ്പില്‍ ഗോപിനാഥന്റെ വീട്ടുമുറ്റത്താണ് ഇന്നലെപുലിയുടെ കാല്പാടുകളോട് സാമ്യമുള്ള അടയാളങ്ങള്‍ കണ്ടത്. രാവിലെയാണ്  ഇത് കാണുന്നത്. തുടര്‍ന്ന് കൗണ്‍സിലര്‍ അഡ്വ. ഗീതാസുരേഷിനെ വിവരമറിയിച്ചു. വിവരമറിഞ്ഞ് നാട്ടുകാരും പാഞ്ഞെത്തി. കൗണ്‍സിലര്‍ വിവരം ഫോറസ്റ്റ് അധികാരികളെ അറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ എത്തി പരിശോധന നടത്തി. വലിയ കാട്ടുപൂച്ചയുടെ കാല്‍ാദങ്ങളാണെന്ന് വനപാലകര്‍ പരിശോധിച്ചശേഷം ജനങ്ങളെ അറിയിച്ചതോശടയാണ് നാട്ടുകാര്‍ പിരിഞ്ഞത്. ഈ പ്രദേശത്തെ പാറക്കൂട്ടങ്ങള്‍ക്കിടയിലും പുല്‍ക്കാട്ടിലും ഇത്തരത്തില്‍ കാട്ടുപൂച്ചകള്‍ കാണാമെന്നും വനപാലകര്‍ പറഞ്ഞു.

RELATED STORIES

Share it
Top