പുലിയുടെ ആക്രമണത്തില്‍ ആട് ചത്തു

വടക്കഞ്ചേരി: കണ്ണമ്പ്ര പോത്തുചാടിയില്‍ പുലി ആടിനെ കടിച്ച് കൊന്നു. വീട്ടമ്മക്ക് നേരെ പുലിയുടെ ആക്രമണശ്രമം. രക്കാണ്ടി പോത്ത് ചാടിയില്‍ ഇന്നലെ രാവിലെയാണ് പുലിയിറങ്ങിയത്. ആടിനെ കൊന്ന് ഭക്ഷിക്കുന്നത് നേരിട്ട് കണ്ട വീട്ടമ്മയും പുലി ആക്രമിക്കാന്‍ ശ്രമിച്ചു.
പോത്ത്ചാടി ബാബുവിന്റെ വീട്ടിലെ ആടിനെയാണ് പുലി കടിച്ച് കൊന്നത്. ബാബുവിന്റെ ഭാര്യ വിശാലുവിനെയാണ് പുലി ആക്രമിക്കാന്‍ ശ്രമിച്ചത്. പുലിയെ കണ്ട് വീടിനുള്ളിലേക്ക് ഓടുന്നതിനിടെ വീണ് വിശാലുവിന് ചെറിയ പരുക്കേല്‍ക്കുകയും ചെയ്തു.
പതിമൂന്നോളം ആടുകളുള്ള ബാബുവിന്റെ വീട്ടില്‍ ഇതിന് മുമ്പ് മൂന്ന് ആടുകളെയും പുലി കൊന്നിട്ടുണ്ട്.ശനിയാഴ്ച രാവിലെ ആടിന്‍കൂട്ടില്‍ ആടിനെ കറക്കുന്നതിനിടെ മറുവശത്ത് ആടിന്റെ തല കടിച്ചെടുത്ത് നില്ക്കുന്ന പുലിയെ കാണുകയായിരുന്നു.പുലിയുടെ ആക്രമണത്തെ ആടിന്‍ കൂട് സുരക്ഷിതമായി പണിതിട്ടുണ്ടെങ്കിലും അഴിയിലൂടെ ആടുകള്‍ തല പുറത്തിടുമ്പോള്‍ പുലി കടിച്ചെടുക്കുകയാണ് പതിവ്.
രാവിലെ പുലിയെ നേരിട്ട് കണ്ട വിശാലുവും മറ്റ് നാട്ടുകാരും ചേര്‍ന്ന് ബഹളം വച്ച് പുലിയെ ഓടിക്കുകയായിരുന്നു.ഇതിന് മുമ്പും ഈ മേഖലയില്‍ വ്യാപകമായ തോതില്‍ പുലിയുടെ ആക്രമണമുണ്ടായിട്ടുണ്ട്.സംഭവമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലതെത്തി പരിശോധന നടത്തി.

RELATED STORIES

Share it
Top