പുലിക്കുഴിയില്‍ തെരുവ്‌നായ്ക്കള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു

പാരിപ്പള്ളി: പുലിക്കുഴിയില്‍ കഴിഞ്ഞ ദിവസം രാത്രി തെരുവ്‌നായ്ക്കള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു. നായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് ആടുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൂവത്തൂര്‍ നിഷാദ് ഭവനില്‍ മോഹനന്റെ മൂന്ന് ആടുകളെയാണ് നായ്ക്കള്‍ കൊന്നത്. പുത്തന്‍വിള ദ്വാരകയില്‍ രാമചന്ദ്രന്‍പിള്ള,അരുണ്‍ നിവാസില്‍ അനി എന്നിവരുടെ ആടുകളാണ് മൃതപ്രായരായത്. തിങ്കളാഴ്ച രാത്രിയാണ് മൂന്ന് വീടുകളിലും തൊഴുത്തില്‍ കെട്ടിയിരുന്ന ആടുകളെ നായ്ക്കള്‍ ആക്രമിച്ചത്. തടി കൊണ്ടുള്ള കതക് തകര്‍ത്തായിരുന്നു ആക്രമണം. പരിക്കേറ്റ ആടുകള്‍ളെ നാട്ടുകാര്‍ കല്ലുവാതുക്കല്‍ മൃഗാശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വീടുകളിലെ ആടുകളെയും കോഴികളെയും കൂട് തകര്‍ത്ത് നായ്ക്കൂട്ടം കൊന്നൊടുക്കിയതായി നാട്ടുകാര്‍ പരാതിപ്പെട്ടു.

RELATED STORIES

Share it
Top