പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് നല്‍കാന്‍ ശ്രമം

ആലുവ: കീഴ്മാട് പഞ്ചായത്ത് ഏഴാം വാര്‍ഡിലെ ചാലയ്ക്കല്‍ പകലോമറ്റം ബസ് സ്‌റ്റോപ്പിനു  സമീപമുള്ള പുറമ്പോക്ക് ഭൂമിയാണു സ്വകാര്യ വ്യക്തിക്ക് നല്‍കാന്‍ ശ്രമം നടക്കുന്നത്. സര്‍വെ  237/11 ബി (32)അന്‍പ്പത്തിയൊഴ് സെന്റ് നികത്തു പാറക്കുളവും അനുബന്ധ സ്ഥലവുമാണ് സ്വകാര്യ വ്യക്തിക്ക് കൈമാറാന്‍ ശ്രമിക്കുന്നതെന്ന് കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു  എഐടിയുസി) ആലുവ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
പുറമ്പോക്ക് ഭൂമിയോട് ചേര്‍ന്ന് കിടക്കുന്നത് സ്വകാര്യ ക്രഷര്‍ ഉടമയുടെ 234/42 (ബി) 32 എന്ന സര്‍വേ നമ്പറിലുള്ള ഭൂമിയാണ്.
ഈ സ്ഥലത്തേക്ക് റോഡ് ഉണ്ടാക്കാന്‍ പുറമ്പോക്ക് ഭൂമിയുടെ മധ്യഭാഗം നികത്തുകയും വൈദ്യുതലൈന്‍ വലിക്കുന്നതിനും പഞ്ചായത്ത് കമ്മിറ്റി മൗനാനുവാദം നല്‍കിയിരിക്കുകയാണ്. പ്രതിഷേധം ഉയര്‍ന്നിട്ടും വൈദ്യുത ലൈന്‍ വലിച്ചിരിക്കുന്നത് മാറ്റുന്നതിനായി, വൈദ്യുത ബോര്‍ഡിനെ നോട്ടീസ് നല്‍കുകയോ ചെയ്യാതെ പഞ്ചായത്ത് കമ്മിറ്റി ഭൂമി കൈയേറ്റക്കാരാനു വിട്ടുനല്‍കാനുള്ള ശ്രമം നടത്തുകയാണ്.
എന്നാല്‍ പുറമ്പോക്കില്‍ പഞ്ചായത്ത് ഭൂമിയോട് ചേര്‍ന്ന് യാതൊരു മാര്‍ഗ തടസ്സവുമില്ലാതെ  വയോധികര്‍ ഉപജീവനത്തിനായി നടത്തി വന്ന തട്ടുകട വന്‍ പോലിസ് സന്നാഹത്തോടെയാണ് പൊളിച്ചു നീക്കിയത്. പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ കൊണ്ട് നിര്‍മിച്ച കട ഏതു സമയത്തും നീക്കം ചെയ്യാന്‍ സാധിക്കുമായിരുന്നിട്ടുകൂടി മണ്ണുമന്തി യന്ത്രം ഉപയോഗിച്ചുകൊണ്ട് പൊളിച്ചതിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വന്‍ തോതിലുള്ള പ്രതിഷേധം ശക്തമായിക്കുകയാണ്.
തട്ടുകടയില്‍ അനാശ്യാസം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണു പൊളിച്ചതെന്നാണു പഞ്ചായത്ത് അധികൃതരുടെ ഭാഷ്യം.
സമീപവാസികള്‍ ഇതിന്റെ നിജസ്ഥിതി അറിയാന്‍ വേണ്ടി വിവരാവകാശ നിയമപ്രകാരം അന്വേഷണം നടത്തിയിരുന്നു. ഇതുപ്രകാരം ലഭിച്ച രേഖയില്‍ പരാതി നല്‍കിയാളുടെ ഒപ്പ് പോലും ഇട്ടിട്ടില്ലെന്നാണു കാണാന്‍ സാധിച്ചത്.
പുറമ്പോക്ക് ഭൂമി ക്രഷര്‍ ഉടമയ്ക്ക് വിട്ടു നല്‍ കുന്നതിന്റെ ഭാഗമായി ഇയാളുടെയും ഭൂമി മാഫിയുടെയും നിരന്തര ഫലമായാണു കഞ്ഞിക്കട പൊളിച്ചു നീക്കിയത്. ഇതിലൂടെ പുറമ്പോക്ക് ഭൂമി ക്രഷറര്‍ ഉടമയ്ക്ക് വിട്ടു നല്‍കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമമാണു പുറത്ത്‌വന്നത്.
കടകള്‍ പൊളിച്ചു നീക്കിയ പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമി ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കണം. കൂടാതെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂരഹിതര്‍ക്കും ഭവന രഹിതര്‍ക്കും വീടുകള്‍ വയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മുഖ്യമന്ത്രി, റവന്യൂമന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക പരാതി നല്‍കിയതായി ഫെഡറേഷന്‍ മണ്ഡലം പ്രസിഡന്റ് സി പരമു, സെക്രട്ടറി അന്‍സാര്‍ അമ്പാട്ട് എന്നിവര്‍ പറഞ്ഞു.

RELATED STORIES

Share it
Top