പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കില്ലെന്ന്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളജില്‍ അന്വേഷണ വിധേയമായി പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കില്ലെന്ന് പ്രിന്‍സിപ്പല്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അച്ചടക്ക നടപടിയില്‍ ഒരു വിട്ടുവീഴ്ചക്കും കോളജ് തയ്യാറല്ല. കോളജില്‍ നിരന്തരം പഠനാന്തരീക്ഷം തടസ്സപ്പെടുത്തിയും ക്രമസമാധാനം ഇല്ലാതാക്കുകയും അനുവാദമില്ലാതെ സമരം നടത്തുകയും ചെയ്ത് ദിവസങ്ങളോളം 2000ല്‍ പരം വിദ്യാര്‍ഥി കളുടെ പഠന  പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിച്ച ഏതാനും വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കോളജ് കൗണ്‍സില്‍ അച്ചടക്ക നടപടി സ്വീകരിച്ചത്. കോളജ് കൗണ്‍സില്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ സമര്‍പ്പിച്ച വിശദമായ അന്വേഷണ റിപേര്‍ട്ട് കോളജ് കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് ഐക്യകണ്‌ഠേന എടുത്ത അച്ചടക്ക നടപടിയാണിത്. കൂടാതെ അച്ചടക്ക നടപടിയെടുത്ത വിദ്യാര്‍ഥികളുടെ  രക്ഷിതാക്കളെ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചങ്കിലും അവര്‍ കോളജിലേക്ക് വരാന്‍ തയ്യാറായിട്ടില്ലെന്നും കോളജ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇതിനെതിരെ ഇപ്പോള്‍ കോളജില്‍ നടക്കുന്നത് സ്‌പോണ്‍സേഡ് സമരമാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top