പുരുഷാവകാശ സംരക്ഷണ സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു

തൃശൂര്‍: സ്ത്രീ സംരക്ഷണ നിയമങ്ങളുടെ ദുരുപയോഗത്തിനെതിരെ പൊരുതുന്ന പുരുഷന്‍മാരുടെയും കുടുംബങ്ങളുടെയും ക്ഷേമത്തിനുവേണ്ടി തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുരുഷാവകാശ സംരക്ഷണ സമിതിയുടെ 2018-19 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സംസ്ഥാനതല പ്രസിഡന്റായി സി സി ആന്റണി, സെക്രട്ടറിയായി പി ആര്‍ ഗോകുല്‍, ഖജാഞ്ചിയായി അഡ്വ. വിന്‍സെന്റ് ചിറയത്ത് എന്നിവരെ തിരഞ്ഞെടുത്തു. സമിതിയുടെ അയ്യന്തോള്‍ ഓഫീസില്‍ നടന്ന ഒന്നാം വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

RELATED STORIES

Share it
Top