പുരുഷന്മാരെ മാത്രം ക്ലീനിങ് ജോലിക്കു ക്ഷണിച്ചതില്‍ ആക്ഷേപം

മെഡിക്കല്‍ കോളജ്: സ്ത്രീകളുടെയും കുട്ടികളുടെയും ചികില്‍സാലയമായ എസ്എടി ആശുപത്രിയില്‍ ക്ലിനിങ് തസ്തികയിലേക്ക് പുരുഷന്‍മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന് പത്രപരസ്യം വന്നതില്‍ പരക്കെ ആക്ഷേപമുയരുന്നു.
എസ്എടി ആശുപത്രി ഹെ ല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റിയാണ് ക്ലീനിങ് തസ്തികയിലേക്ക് പുരുഷന്മാര്‍ മതിയെന്ന് പത്രപരസ്യം നല്‍കിയത്.  സ്ത്രീകള്‍ അപേഷിക്കേണ്ടതെന്ന് പറയുന്നത് സ്ത്രീ വിരുദ്ധവും തുല്യനീതി നിഷേധിക്കുന്നതും വിവേചനപരവുവുമാണെന്നാണ് ആക്ഷേപം. ആശുപത്രിയില്‍ അഞ്ചു വര്‍ഷം ക്ലീനിങ് തസ്തികയില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളെ പിരിച്ചുവിട്ടാണ് ഇത്തരത്തിലുള്ള പിന്‍വാതില്‍ നിയമനം നടത്താന്‍ ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്്്. എന്നാല്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് അഞ്ചു വര്‍ഷം ജോലി ചെയ്തിരുന്നവരെ പിരിച്ചു വിട്ടതെന്നും അറിയുന്നു.
ഫെബ്രുവരി എട്ടിന് ക്ലീനിങ് തസ്തികയില്‍ ഇന്റര്‍വ്യു നടത്തുകയും പിരിച്ചുവിട്ട ആരെയും ഒന്നു മുതല്‍ 100 വരെയുള്ള റാങ്കില്‍ ഉള്‍പ്പെടുത്താത്തത് സ്വന്തക്കാരെയും വേണ്ടപ്പെട്ടവരേയും തിരികികയറ്റാനുള്ള അധികൃതരുടെ തന്ത്രമാണെന്ന് പറയുന്നു. പ്രസവസംബന്ധമായും മറ്റ് ചികില്‍സകള്‍ക്കുമായി നൂറ് കണക്കിന് സ്ത്രീകളാണ് നിത്യേന ആശുപത്രിയില്‍ എത്തുന്നത്. നിന്നു തിരിയാന്‍ പോലും ഇടമില്ലാതെ രോഗികളെ കൊണ്ടു നിറഞ്ഞ വാര്‍ഡുകളില്‍ ക്ലീനിങ് ജോലിക്ക് പുരുഷന്മാരെ ക്ഷണിച്ചത് അപമാനമാണെന്ന്് ജീവനക്കാര്‍ ഉള്‍പെടെയുള്ളവര്‍ പറയുന്നു.

RELATED STORIES

Share it
Top