പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കും: മോഹന്‍ലാല്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങി ല്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കണമെന്ന സര്‍ക്കാരിന്റെ ക്ഷണം നടന്‍ മോഹന്‍ലാല്‍ സ്വീകരിച്ചു. പരിപാടിയില്‍ പങ്കെടുക്കുമെന്നു മോഹന്‍ലാല്‍ അറിയിച്ചു. അതേസമയം ചടങ്ങ് ബഹിഷ്‌കരിക്കുമെന്നു സംവിധായകനും ജൂറി അംഗവുമായ ഡോ. ബിജു പ്രതികരിച്ചു. പ്രതിഷേധങ്ങള്‍ക്കിടയിലും ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി സര്‍ക്കാര്‍ ക്ഷണിച്ച സാഹചര്യത്തിലാണു മോഹന്‍ലാല്‍ പങ്കെടുക്കുമെന്നു അറിയിച്ചത്. സര്‍ക്കാര്‍ നിലപാടുമായി യോജിച്ചു പ്രവര്‍ത്തിക്കാനുള്ള സംഘടനകളുടെ ധാരണയുടെ അടിസ്ഥാനത്തിലാണു ചടങ്ങില്‍ പങ്കെടുക്കാനുള്ള മോഹന്‍ലാലിന്റെ തീരുമാനം. വിശിഷ്ടാതിഥിയെ ക്ഷണിക്കരുതെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചവരില്‍ ചിലര്‍ നിലപാട് മാറ്റിയത്  തിരിച്ചടിയായി.

RELATED STORIES

Share it
Top