പുന്നയൂരില്‍ സിപിഎം അക്രമം അഴിച്ചു വിടുന്നു: എസ്ഡിപിഐ

പുന്നയൂര്‍: പുന്നയൂരില്‍ സിപിഎം അക്രമം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് എസ്ഡിപിഐ ആരോപണം. എസ്ഡിപിഐയെ ഈ പ്രദേശത്തു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പതാക നശിപ്പിക്കുമെന്നും പരസ്യമായി വെല്ലുവിളിച്ചതിനു പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകര്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. തെക്കേ പുന്നയൂര്‍ ജുമാ മസ്ജിദിന് സമീപം സ്ഥാപിച്ചിരുന്ന എസ്ഡിപിഐയുടെ പതാക കഴിഞ്ഞ ദിവസം രാത്രി പറിച്ചെടുത്ത് ജുമാ മസ്ജിദിന്റെ കുളത്തില്‍ വലിച്ചെറിയുകയും ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു. കൂടാതെ സുറാനോസ് സാംസ്‌കാരിക ക്ലബിന്റെ പൂട്ട് തകര്‍ത്ത് ഫര്‍ണ്ണിച്ചറുകളും സ്‌പോര്‍ട്‌സ് ഉപകാരണങ്ങളും നശിപ്പിക്കുകയും ചെയ്തു. രണ്ട് ദിവസം മുന്‍പ് എസ്ഡിപിഐയുടെ പതാക നശിപ്പിച്ചതിന് ശേഷം സ്ഥാപിച്ച പതാകയാണ് വീണ്ടും നശിപ്പിച്ചത്. അക്രമത്തിനെതിരെ വടക്കേകാട് പോലിസിന് പരാതി നല്‍കിട്ടുണ്ട്. സമാധാനം തകര്‍ക്കുന്ന ഇത്തരം വ്യക്തികളെ ജനങ്ങള്‍ ഒറ്റപെടുത്തണമെന്നും പോലിസ് ഇവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സക്കറിയ വലിയപുരക്കല്‍ അധ്യക്ഷത വഹിച്ചു. ഷമീര്‍ എന്‍ എച്ച്, ശിഹാബ് പുന്നയൂര്‍, ഹസീബ് പുന്നയൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top