പുന്നപ്ര കാര്‍മല്‍ പോളിടെക്‌നിക്ക് എന്‍ജിനീറിങ് കോളജില്‍ സംഘര്‍ഷം; നാലു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്അമ്പലപ്പുഴ: പുന്നപ്ര കാര്‍മല്‍ പോളി  ടെക്‌നിക്ക് എന്‍ജിനീറിങ് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനത്തില്‍ നാല് ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥികളായ പുറക്കാട് തെക്കേയറ്റത്ത് ബാബുവിന്റെ മകന്‍ സംഗീത് (20) മണ്ണഞ്ചേരി വെളിക്കകത്ത് വീട്ടില്‍ ബിജുവിന്റെ മകന്‍ അമല്‍ (20) തത്തംപള്ളി മംത്തിപറമ്പില്‍ അജയകുമാറിന്റെ മകന്‍ അക്ഷയ് (20), ഗൗതം എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വാട്‌സാപ്പില്‍ ട്രോളിട്ടതിന്റെ പേരില്‍ ജൂനിയര്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ ആക്രമിച്ചത്.
കല്ല്, കമ്പി, പട്ടിക എന്നിവ കൊണ്ടാണ് തങ്ങളെ ആക്രമിച്ചതെന്ന് പരിക്കേറ്റ വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇതില്‍ അമലിന്റെ തല പൊട്ടി ആറു സ്ടിച്ചും സംഗീതിന്റെ കണ്ണിനും പരിക്കുമുണ്ട്.
പരിക്കേറ്റവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. കോളജ് അധികൃതര്‍ പുന്നപ്ര പോലിസില്‍ പരാതി നല്‍കി.

RELATED STORIES

Share it
Top