പുന്നപ്രയില്‍ മൊബൈല്‍ ടവറിനെതിരേ ജനകീയ സമരം

അമ്പലപ്പുഴ: പുന്നപ്ര കപ്പക്കടക്കു പടിഞ്ഞാറ് രണ്ടാം വാര്‍ഡില്‍ സ്വകാര്യ മൊബൈല്‍ ടവറിനെതിരേ ജനകീയ സമരം. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് ടവറിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ നിന്നും 12 ഓളം ലോറി മണല്‍ മാറ്റി. ഇതു മൂലം പരിസരത്തെ വീടുകള്‍ക്കു വിള്ളലുണ്ടാവുകയും മതിലുകള്‍ തകര്‍ച്ചാ ഭീഷണിയിലാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്്. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ സ്ത്രീകളും കുട്ടികളുമടക്കം 100 ഓളം പേര്‍ ടവര്‍ നിര്‍മാണം നടക്കുന്ന സ്ഥലത്ത് ഉപരോധം സംഘടിപ്പിച്ചു. തുടര്‍ന്ന് ദേശീയപാത വരെ പ്രതിഷേധ പ്രകടനവും നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം റോസ് ദലീമ, പഞ്ചായത്തംഗം സുധര്‍മ ഭുവനചന്ദ്രന്‍, എസ് പ്രഭുകുമാര്‍, മൈക്കിള്‍ പി.ജോണ്‍, പുന്നപ്ര മധു, പിപി ആന്റണി, ഷാജി ചെറിയാന്‍, അഡ്വ. ബിന്ദു, അനില്‍ ഗ്രീന്‍, കെജി എബ്രഹാം സമരത്തിനു നേതൃത്വം നല്‍കി.അധികൃതരുടെ ഭാഗത്തു നിന്നു നടപടിയുണ്ടായില്ലെങ്കിന്‍ സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ് ജനകീയ സമരസമിതി.

RELATED STORIES

Share it
Top