പുനലൂര്‍- പൊന്‍കുന്നം റോഡ് പ്രവൃത്തി ഈവര്‍ഷം : മന്ത്രിതിരുവനന്തപുരം: കെഎസ്ടിപി രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 82 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുനലൂര്‍- പൊന്‍കുന്നം റോഡ് നവീകരണം പ്രവൃത്തി ഈവര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ലോകബാങ്കുമായുള്ള കരാര്‍വ്യവസ്ഥ പ്രകാരം പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടത്താനാണ് തീരുമാനം. ടെന്‍ഡര്‍ നടപടികള്‍ പുരോഗതിയിലാണ്. ഈ റോഡിന്റെ പുതുക്കിയ നിര്‍മാണ ചെലവ് 602 കോടിയാണ്. ഇതിന്റെ 40 ശതമാനം ലോക ബാങ്ക് സഹായവും 60 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമായിരിക്കും. പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായി. ലോക ബാങ്ക് കെഎസ്ടിപി രണ്ടിന്റെ കാലാവധി ഈ പ്രവൃത്തി പൂര്‍ത്തിയാവുന്നതുവരെ നീട്ടി നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിലെ സാമ്പത്തികകാര്യ വകുപ്പിന്റെയും ലോക ബാങ്കിന്റെയും അംഗീകാരം തേടിയിട്ടുണ്ടെന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top