പുനര്‍നിര്‍മാണം: 30,000 കോടി വേണം - തോമസ് ഐസക്

ആലപ്പുഴ: കേരളത്തെ പുനര്‍നിര്‍മിക്കാന്‍ 30,000 കോടി വേണമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനു വേണ്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറിയുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തകര്‍ന്ന പാലങ്ങള്‍, കെട്ടിടങ്ങള്‍, ബണ്ടുകള്‍, നഷ്ടപരിഹാരം, വീട്, കൃഷി, ദുരിതാശ്വാസ പ്രവര്‍ത്തനം എന്നിവയ്ക്കായി 20,000 കോടി രൂപയാണ് വേണ്ടത്. ഉപജീവന സഹായത്തിനായി 10,000 കോടി രൂപയും വേണം. ഇതില്‍ 4000 കോടി തൊഴിലുറപ്പിനും മറ്റ് അനുബന്ധ വിഷയങ്ങള്‍ക്കും ഉപയോഗിക്കേണ്ടിവരുമ്പോള്‍ 6000 കോടി രൂപ വരുമാനമായി നാം തന്നെ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. 6000 കോടി സംസ്ഥാന സര്‍ക്കാര്‍ നാനാവിധ മാര്‍ഗങ്ങളിലൂടെ വേണം സമാഹരിക്കാന്‍. അതിനാണ് ലോട്ടറി പോലുള്ള ധനസമാഹരണം സര്‍ക്കാര്‍ ആരംഭിച്ചത്. ഇതൊരു ഭാഗ്യപരീക്ഷണമായി കാണേണ്ടെന്നും കേരളീയ പൗരന്റെ സംഭാവനയായി കണ്ടാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top