പുനരധിവാസ മേഖലയില്‍ കുടിവെള്ള പദ്ധതി ദ്രുതഗതിയില്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് വീടും സ്ഥലവും വിട്ടുകൊടുത്ത കുടുംബങ്ങള്‍ താമസിക്കുന്ന പുനരധിവാസ മേഖലയില്‍ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ പ്രവൃത്തി പുരോഗമിക്കുന്നു. രണ്ടര കോടിയോളം രൂപ വിനിയോഗിച്ചാണ് പദ്ധതി.
പുനരധിവാസ മേഖലയായ കൊതേരി, എളമ്പാറ, കാര പേരാവൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളം എത്തിക്കുന്നത്. കുടിയൊഴിഞ്ഞ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് റോഡ്, വൈദ്യുതി, കുടിവെള്ളം എന്നീ സൗകര്യങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
റോഡും വൈദ്യുതിയും നേരത്തെ പൂര്‍ത്തിയായി. കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി മൂന്നു ഭാഗങ്ങളായി തിരിച്ചാണ് കിയാല്‍ കരാര്‍ നല്‍കിയത്. പൊട്ടാത്ത 250 എംഎം ഡിഐ പൈപ്പാണ് സ്ഥാപിക്കുന്നത്. കൊളച്ചേരി പദ്ധതിയുടെ കൊതേരിയിലെ ടാങ്കില്‍നിന്ന് വെള്ളം പമ്പ് ചെയ്യും.
അടുത്ത മാസം അവസാനത്തോടെ  പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് വാട്ടര്‍ അതോറിറ്റിയുടെ ശ്രമം.

RELATED STORIES

Share it
Top