പുനരധിവസിപ്പിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

കരുനാഗപ്പള്ളി: ബിഒടി പാത നിര്‍മാണത്തിന് മുന്നോടിയായി കുടിയൊഴിപ്പിക്കലില്‍ തൊഴില്‍രഹിതരാകുന്ന കച്ചവട സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലെ ആയിര ക്കണക്കിന് തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കണമെന്നും  സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്ന വര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കരുനാഗപ്പള്ളി താലൂക്ക് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് ജലീല്‍ കോട്ടക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം എ സിദ്ദീഖ് യോഗം ഉദ്ഘാടനം ചെയ്തു. റഹീം ചെങ്ങഴത്ത്, കണ്ണാടിയില്‍ നസീര്‍, സൈനുദ്ദീന്‍ തഴവാശ്ശേരി, മെഹര്‍ഖാന്‍ ചേന്നല്ലൂര്‍, അസ്സീസ് അല്‍മനാര്‍, സി എം ഷംസുദ്ദീന്‍ ആദിനാട്, എച്ച് സലാഹുദ്ദീന്‍ സംസാരിച്ചു.

RELATED STORIES

Share it
Top