പുനപ്പരിശോധനാ ഹരജി നല്‍കില്ലെന്ന് ദേവസ്വം കമ്മീഷണര്‍

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രിംകോടതി വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി നല്‍കില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു. ശബരിമലയില്‍ തുലാമാസ പൂജയ്ക്കു തന്നെ സ്ത്രീകള്‍ക്കുള്ള സജ്ജീകരണങ്ങള്‍ തയ്യാറാവും.
സുരക്ഷ സംബന്ധിച്ച് നാളെ ഡിജിപിയുമായി ചര്‍ച്ച നടത്തുമെന്നും ദേവസ്വം കമ്മീഷണര്‍ വ്യക്തമാക്കി. ശബരിമലയില്‍ സ്ത്രീകള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ വിശദീകരിച്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിനുശേഷമായിരുന്നു കമ്മീഷണര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
സ്ത്രീപ്രവേശനത്തിനെതിരേ പ്രതിഷേധം ഇരമ്പുന്നതിനിടെ കമ്മീഷണര്‍ നടത്തിയ പരസ്യപ്രസ്താവനയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സര്‍ക്കാരിനെ അതൃപ്തി അറിയിച്ചു. പുനപ്പരിശോധനാ ഹരജിയില്‍ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പ്രസിഡന്റ് എ പത്മകുമാര്‍ പ്രതികരിച്ചു. ഇതിനു പിന്നാലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കമ്മീഷണറെ വിളിച്ചുവരുത്തി പുനപ്പരിശോധനാ ഹരജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അനാവശ്യ വിവാദം വേണ്ടെന്ന് നിര്‍ദേശിച്ചു.

RELATED STORIES

Share it
Top