പുനപ്പരിശോധനാ ഹരജിയെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര്യമായ തീരുമാനമെടുക്കാം. സര്‍ക്കാരിന്റെ നയം ദേവസ്വം ബോര്‍ഡില്‍ അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ല. അതു മാത്രമേ തനിക്ക് പറയാന്‍ കഴിയുകയുള്ളൂ. ദേവസ്വം ബോര്‍ഡിനോ സ്വകാര്യ വ്യക്തികള്‍ക്കോ അപ്പീല്‍ പോവാനുള്ള അവകാശമുണ്ട്. നിയമപരമായി ഏതറ്റംവരെയും ആര്‍ക്കും പോവാം. അതിനു സര്‍ക്കാര്‍ തടസ്സമല്ലെന്നും കടകംപള്ളി വ്യക്തമാക്കി.
റിവ്യൂ ഹരജി നല്‍കണമോ എന്നതടക്കമുള്ള കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് യോഗംചേര്‍ന്ന് തീരുമാനിക്കുമെന്ന് പ്രസിഡന്റ് എ പദ്മകുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

RELATED STORIES

Share it
Top