പുത്തൂര്‍വയല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു

കല്‍പ്പറ്റ: സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ ഗവേഷണ നിലയത്തിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികളുടെ ഉദ്ഘാടനം എം ഐ ഷാനവാസ് എംപി നിര്‍വഹിച്ചു.
ജൈവവൈവിധ്യം നിലനിര്‍ത്തുന്നതിലും മനുഷ്യരെ പ്രകൃതിയിലേക്ക് തിരിച്ചു നടത്തുന്നതിലും ഗവേഷണനിലയം വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗവേഷണ നിലയം ചെയര്‍പേഴ്‌സണ്‍ ഡോ. മധുര സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. നിലയം ആദ്യ മാനേജ്‌മെന്റ് അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ എ രത്‌നസ്വാമിയുടെ ഫോട്ടോ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി അനാച്ഛാദനം ചെയ്തു. അമേരിക്കയിലെ ഡെന്‍വര്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. ശാരദാ കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയര്‍മാന്‍ പി പി ആലി, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി എം നാസര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, നഗരസഭാ   മുന്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ്, കൗണ്‍സിലര്‍ വി ഹാരിസ് സംസാരിച്ചു.
ജൈവവൈവിധ്യ സംരക്ഷണത്തില്‍ സസേ്യാദ്യാനങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു.
ഡോ. കെ കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. ഡോ. എസ് എഡിസണ്‍, ഡോ. നിര്‍മല്‍ ബാബു, ഡോ. എസ് രാജശേഖരന്‍, ഡോ. കമലം ജോസഫ്, ഡോ. എസ് ഗ്രിഗറി, ബാലഗോപാല്‍, എന്‍ എസ് സജികുമാര്‍, ഡോ. കെ എം പ്രഭുകുമാര്‍, ജോണ്‍സണ്‍, ഡോ. ഉഷ ബാര്‍വാലെ, എന്‍ ടി സാജന്‍, അജിത് മത്തായി, കെ വി ദിവാകരന്‍, എന്‍ ബാദുഷ പങ്കെടുത്തു.

RELATED STORIES

Share it
Top