പുത്തന്‍ ബൈക്കുകളുമായി ബിഎംഡബ്ല്യൂ; വില 2.99 ലക്ഷം മുതല്‍

ഇരുചക്ര വാഹന ശ്രേണിയിലേക്ക് പുതിയ മോഡലുകളുമായി ബിഎംഡബ്ല്യൂ. ബിഎംഡബ്ല്യൂ 310 ആര്‍, ബിഎംഡബ്ല്യൂ ജി 310 ജി എസ് ബൈക്കുകളാണ് ഇന്ത്യയില്‍ നിരത്തിലിറക്കുന്നത്. പ്രീ ബുക്കിങ് വെള്ളിയാഴ്ച്ച ആരംഭിക്കും. 2.99 ലക്ഷം രൂപയാണ് 310 ആര്‍ ബൈക്കിന്റെ ന്യൂഡല്‍ഹി ഷോറൂം വില. 3.49 ലക്ഷം രൂപയാണ് ജി 310 ജി എസ് മോഡലിന്റെ വില. അരലക്ഷം രൂപ അഡ്വാന്‍സ് നല്‍കി ബൈക്ക് ബുക്ക് ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് ബിഎംഡബ്ല്യൂ മോട്ടോറാഡ്. നിലവില്‍ ഡല്‍ഹി, മുംബൈ, പൂണെ, ചെന്നൈ, അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി നഗരങ്ങളിലാണ് ബിഎംഡബ്ല്യൂ മോട്ടോറാഡ് ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

RELATED STORIES

Share it
Top