പുത്തന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മാടമ്പി സംസ്‌കാരം: അബ്ദുല്‍ കരീം ചേലേരി

കണ്ണൂര്‍: പഴയ നാടുവാഴികളുടെ മാടമ്പി സംസ്‌കാരം പുത്തന്‍ കമ്മ്യൂണിസ്റ്റുകാരെ സ്വാധീനിച്ചതിന്റെ അനന്തരഫലമാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി. വനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെ കെ വി അഹമ്മദ് സാഹിബ്, അരിയില്‍ ശുക്കൂര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അത്തരം സ്വയംപ്രഖ്യാപിത രാജാക്കന്‍മാരുടെ തിട്ടൂരത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് എടയന്നൂരിലെ ശുഹൈബ്.
ശുഹൈബിന്റെ കൊലപാതകത്തിന് പാര്‍ട്ടിക്ക് യാതൊരു പങ്കില്ലെന്നും എന്നാല്‍ അരിയില്‍ ശുക്കൂറിന്റെ കൊലപാതകത്തെ പാര്‍ട്ടി തള്ളി പറഞ്ഞിട്ടുമില്ലെന്നാണ് സിപിഎമ്മിന്റെ പുതിയ വെളിപ്പെടുത്തല്‍. ആള്‍ക്കൂട്ട മനശാസ്ത്രമനുസരിച്ച് സംഭവിച്ച കൊലപാതകമാണിതെന്നും ഏറ്റുപറഞ്ഞതിലൂടെ എന്തു വൈകാരികതയാണ് ശുക്കൂറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും തുറന്നുപറയാനുള്ള ബാധ്യത സിപിഎമ്മിനുണ്ട്. എല്ലാ കൊലപാതകങ്ങളും ആസൂത്രണം ചെയ്ത ശേഷം എല്ലാം കൈയൊഴിയുന്ന ഇരട്ടത്താപ്പാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വനിതാ ജില്ലാ പ്രസിഡന്റ് റോഷ്‌നി ഖാലിദ് അധ്യക്ഷത വഹിച്ചു. വി പി വമ്പന്‍, ടി എ തങ്ങള്‍, കെ എ ലത്തീഫ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, പി സാജിത, ഷമീമ പയ്യന്നൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top