പുതുവൈപ്പ് എല്‍പിജി പ്ലാന്റ്: പാരിസ്ഥിതികാഘാത പഠന റിപോര്‍ട്ട് തട്ടിക്കൂട്ടിയത്‌

കൊച്ചി: പുതുവൈപ്പിലെ ഐഒസിയുടെ എല്‍പിജി പ്ലാന്റ് സംബന്ധിച്ച് പ്രോജക്ട്‌സ് ആ ന്റ് ഡെവലപ്‌മെന്റ് ഇന്ത്യ (പിഡിഐഎല്‍) തയ്യാറാക്കിയ പാരിസ്ഥിതികാഘാത റിപോര്‍ട്ട് സമഗ്രമല്ലെന്ന് ആക്ഷേപം. ശരിയായ അക്ഷാംശവും രേഖാംശവും പോലും തെറ്റായി രേഖപ്പെടുത്തിയിരിക്കുന്ന ഈ റിപോര്‍ട്ട് വേണ്ടത്ര പഠനം നടത്താതെ തട്ടിക്കൂട്ടിയതാണെന്ന് സാലിം അലി ഫൗണ്ടേഷന്‍ നടത്തിയ ദ്രുതപഠന റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.പദ്ധതിക്കായി ഇതിനകം 15 ഹെക്ടര്‍ ചതുപ്പുനിലം നശിപ്പിച്ചുകഴിഞ്ഞു. ഇതിന്റെ പ്രതിവര്‍ഷ പാരിസ്ഥിതിക മൂല്യം 18.89 കോടി രൂപയാണ്. എന്നാല്‍, ഇതൊന്നും പിഡിഐഎല്‍ ആഘാത പഠന റിപോര്‍ട്ട് പരിഗണിക്കുന്നില്ല. മാത്രമല്ല തെറ്റായ വിവരങ്ങളാണ് നല്‍കിയിരിക്കുന്നതും. 26 ഇനം സസ്യങ്ങളും 13 ഇനം മല്‍സ്യങ്ങളുമാണ് പദ്ധതി പ്രദേശത്തുള്ളതെന്നാണ് കമ്പനി റിപോര്‍ട്ടില്‍ പറയുന്നത്. ഇത് തികച്ചും തെറ്റാണെന്നും സാലിം അലി ഫൗണ്ടേഷന്‍ റിപോര്‍ട്ട് ആരോപിക്കുന്നു. പദ്ധതി ജനവാസ മേഖലയിലുണ്ടാക്കുന്ന വന്‍ പ്രത്യാഘാതങ്ങള്‍ പരിഗണിച്ച് ജനവാസം കുറഞ്ഞയിടത്തേക്ക് പ്ലാന്റ് മാറ്റണമെന്ന് റിപോര്‍ട്ട് ആവശ്യപ്പെടുന്നു. സാലിം അലി ഫൗണ്ടേഷന്റെ പാരിസ്ഥിതികാഘാത പഠന റിപോര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ എസ് വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാപക ട്രസ്റ്റി ഡോ. എം കെ പ്രസാദിന് കൈമാറി. സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഡോ. എം കെ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

RELATED STORIES

Share it
Top