പുതുവൈപ്പിന്‍ : സമരക്കാര്‍ പ്രധാനമന്ത്രിയുടെ പാതയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ഡിജിപികൊച്ചി : പുതുവൈപ്പിന്‍ സമരക്കാര്‍ ശ്രമിച്ചത്  പ്രധാനമന്ത്രി സഞ്ചരിക്കുന്ന പാതയില്‍ സംഘര്‍ഷമുണ്ടാക്കാനെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. പ്രധാനമന്ത്രി ഇവിടെ വന്ന സമയത്ത് ഇവിടെ ഭീകരാന്തരീക്ഷമുണ്ടായിരുന്നുവെന്നും ഡിസിപി യതീഷ് ചന്ദ്രയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സെന്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഇവിടെ വലിയൊരു ഭീഷണി നിലവിലുണ്ടായിരുന്നുവെന്നും അതേക്കുറിച്ച്് പോലിസ് പുറത്തു പറഞ്ഞിരുന്നില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
എന്നാല്‍ ആ ഭീഷണി സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് ഡിജിപി ഒഴിഞ്ഞുമാറി. സമരത്തിന് പിന്നില്‍ തീവ്രസംഘടനകള്‍ ഉണ്ടായിരുന്നുവെന്ന വാദം ഡിജിപി ശരിവച്ചു.
'അവിടെ ഒരാള്‍ പോലുമില്ലാത്തവര്‍ പോലും സമരത്തിനെത്തിയിരുന്നു' എന്നാണ് സെന്‍കുമാര്‍ ഇത്തരമൊരു വാദത്തിന് അടിസ്ഥാനമായി വിശദീകരിച്ചത്.
പോലീസ് ആരെയും വീട്ടില്‍പ്പോയി ആക്രമിച്ചിട്ടില്ല. മുന്‍കൂട്ടി പ്രഖ്യാപിച്ച സമരമല്ലായിരുന്നു അവിടെ നടന്നത്്്. അവിടെ ആളെ മാറ്റേണ്ടി വരും അതുകൊണ്ടാണ് യതീഷ് ചന്ദ്രയ്ക്ക് പോകേണ്ടി വന്നത്. യതീഷ്ചന്ദ്ര എന്തുകൊണ്ടാണ് മര്‍ദിക്കേണ്ടി വന്നതെന്നും ഡിജിപി ചോദിച്ചു.

RELATED STORIES

Share it
Top