പുതുവൈപ്പിനിലെ സമരത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണെന്ന് എസ് പികൊച്ചി: പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റിനെതിരെ നടക്കുന്ന സമരത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണെന്ന് എറണാകുളം റൂറല്‍ എസ്പി എവി ജോര്‍ജ്. ഇത്തരം ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ട ചിലരെ സമരത്തിനിടയില്‍ കണ്ടിരുന്നുവെന്നും സ്ത്രീകള്‍ ഒറ്റക്ക് ഇത്തരത്തിലൊരു സമരം നടത്തുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.സമരക്കാര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ല. പോലീസിന് നേരെ സമരക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, എസ്പിയുടെ ആരോപണത്തെ സമരക്കാര്‍ തള്ളി. ജീവിക്കാന്‍ വേണ്ടിയുള്ള സമരത്തിന് നേരെ കഴിഞ്ഞദിവസം പോലീസ് നടത്തിയ നരനായാട്ട് മറക്കാനാണ് ഇത്തരമൊരു ആരോപണമുന്നയിക്കുന്നതെന്ന് സമരക്കാര്‍ പറഞ്ഞു.  ഇതുകൊണ്ടൊന്നും സമരത്തില്‍നിന്ന് പിന്നോട്ട് പോകില്ലെന്നും ഐഒസി പ്ലാന്റ് അടച്ചുപൂട്ടുന്നതുവരെ സമരം തുടരുമെന്നും സമരക്കാര്‍ അറിയിച്ചു.

RELATED STORIES

Share it
Top