പുതുവൈപ്പിനിലെ സമരക്കാര്‍ക്കെതിരായ തീവ്രവാദ ആരോപണം യുഎപിഎ ചുമത്താനെന്ന് കാനം[related] കണ്ണൂര്‍: പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കെതിരെ പോലീസ് സ്വീകരിച്ച നടപടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമരത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണെന്ന ആരോപണം യുഎപിഎ ചുമത്താനായിരിക്കാമെന്ന് കാനം പറഞ്ഞു. പോലീസ് നടപടിയില്‍ അന്വേഷണം നടത്തണം. ജനകീയ സമരങ്ങള്‍ തല്ലിയൊതുക്കുന്നത് ഇടതുപക്ഷത്തിന്റെ നയമല്ല. പോലീസിന്റെ നടപടി സര്‍ക്കാരിന്റെ വിലകുറച്ച് കാണിക്കുമെന്നും കാനം പറഞ്ഞു.
പുതുവൈപ്പിനിലെ സമരത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണെന്ന് എറണാകുളം റൂറല്‍ എസ്പി എവി ജോര്‍ജ് പറഞ്ഞിരുന്നു. സമരത്തിനിടയില്‍ ഇത്തരം ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ട ചിലരെ കണ്ടിരുന്നുവെന്നും സ്ത്രീകള്‍ ഒറ്റക്ക് ഇത്തരത്തിലൊരു സമരം നടത്തുമെന്ന് കരുതുന്നില്ലെന്നും എസ്പി പറഞ്ഞിരുന്നു.

RELATED STORIES

Share it
Top