പുതുവര്‍ഷത്തെ ആദ്യം വരവേറ്റത് സമോവ

സമോവ: പുത്തന്‍ ആഗ്രഹങ്ങളും പ്രതീക്ഷകളുമായി ലോകത്ത് 2018 പിറന്നു.  ആദ്യം പുതുവര്‍ഷത്തെ വരവേറ്റത് സമോവ, ടോംഗ, കിരിബതി ദ്വീപുകളാണ്. പിന്നാലെ ന്യൂസിലന്റും പുതുവര്‍ഷത്തെ വരവേറ്റു. ന്യൂസിലന്റിലെ ഓക്‌ലാന്റിലെ സ്‌കൈ ടവറിലാണ് ആദ്യ പുതുവല്‍സരാഘോഷം നടന്നത്. സ്‌കൈ ടവറില്‍ അഞ്ചു മിനിറ്റോളം നീണ്ട വൈവിധ്യമാര്‍ന്ന കരിമരുന്ന് പ്രയോഗമായിരുന്നു സജ്ജീകരിച്ചത്. പതിനായിരക്കണക്കിനാളുകളാണ് ഇവിടെ പുതുവര്‍ഷപ്പുലരി ആഘോഷിക്കാനെത്തിയത്. ആസ്‌ത്രേലിയയിലെ സിഡ്‌നിയില്‍ മഴവില്‍ ആകൃതിയില്‍ കരിമരുന്ന് പ്രയോഗം തീര്‍ത്താണ് ജനം പുതുവര്‍ഷത്തെ വരവേറ്റത്. ഏറ്റവും അവസാനം പുതുവര്‍ഷം എത്തുക യുഎസ് നിയന്ത്രണത്തിലുള്ള ബേക്കര്‍, ഹോളണ്ട് ദ്വീപുകളിലാണ്.

RELATED STORIES

Share it
Top