പുതുപ്രതീക്ഷകള്‍ പങ്കുവച്ച് കരിപ്പൂരിന്റെ മുപ്പതാം വാര്‍ഷികാഘോഷം

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പുതു പ്രതീക്ഷകള്‍ പങ്ക് വച്ച് മുപ്പതാം വാര്‍ഷികാഘോഷം. എയര്‍പോര്‍ട്ട് അഥോറിറ്റി രണ്ടുദിവസങ്ങളിലായി ഒരുക്കിയ മുപ്പതാം വാര്‍ഷികം നീല ബലൂണുകള്‍ വാനിലേക്ക് പറത്തി പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം ചെയ്തു. 1988 ഏപ്രില്‍ 13നാണ് കരിപ്പൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യപ്പെട്ടത്. രാജ്യത്ത് ഒരു വിമാനത്താവളത്തിന് വേണ്ടി പൊതുപ്രവര്‍ത്തകരും നാട്ടുകാരും ഇത്രമേല്‍ ത്യാഗം സഹിച്ചത് ആദ്യസംഭവമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. റണ്‍വേ നിര്‍മ്മാണത്തിന് 60 കോടിരൂപ ശേഖരിക്കാനായി ഗള്‍ഫില്‍ പിരിവ് നടത്തുകയാണ് ചെയ്തത്.
എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് വരുമാനം നേടിക്കൊടുക്കുന്നതില്‍ മുന്‍നിരയിലുളള വിമാനത്താവളമാണ് കരിപ്പൂര്‍. സാധാരണക്കാരയ പ്രവാസികളില്‍ നിന്ന് 500 രൂപ യൂസേഴ്‌സ് ഫീ വാങ്ങിയാണ് വിമാനത്താവളം പടുത്തുയര്‍ത്തിയത്. ഇക്കാര്യങ്ങള്‍ ഉദ്യോഗസ്ഥരടക്കം മനസ്സിലാക്കണമെന്ന് പി വി അബ്ദുല്‍ വഹാബ് എംപി പറഞ്ഞു.
ചെറിയപ്രശ്‌നങ്ങള്‍ പെരുപ്പിച്ച് കാണിച്ച് കരിപ്പൂരിനെ തകര്‍ക്കരുത്. പിന്‍വലിച്ച വിമാനങ്ങള്‍ തിരിച്ചുകൊണ്ടുവരാനുളള നടപടിക ഉള്‍പ്പടെ കരിപ്പൂരിന്റെ വികസനത്തിന് കൂടെയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ടി വി ഇബ്രാഹീം എംഎല്‍എ അധ്യക്ഷക വഹിച്ചു. വിമാനത്താവളത്തിന്റെ ഫയര്‍‌സ്റ്റേഷന് വേണ്ട സ്ഥലം ലഭ്യമാക്കിയതായി അദ്ദേഹം പറഞ്ഞു.  പി അബ്ദുല്‍ ഹമീദ് എംഎല്‍എ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍,കൊണ്ടോട്ടി നഗരസഭ ചെയര്‍മാന്‍ സി കെ നാടിക്കുട്ടി,എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ടി രാധാകൃഷ്ണ,പി വി ഗംഗാധരന്‍ സംസാരിച്ചു.

RELATED STORIES

Share it
Top