പുതുപ്പാടിയില്‍ വീണ്ടും മാവോവാദികളെത്തി

താമരശ്ശേരി: പുതുപ്പാടിയില്‍ വീണ്ടും മാവോവാദികളുടെ സാനിദ്ധ്യം. പുതുപ്പാടി കൈതപൊയില്‍ കണ്ണപ്പന്‍കുണ്ട് പ്രദേശങ്ങളിലാണ് ആയുധധാരികളായ മാവോവാദികള്‍വീടുകളിലെത്തിയത്. കഴിഞ്ഞ 20ന് കൈതപൊയില്‍ വള്ളിയാട്ട് മൂപ്പന്‍കുഴിയില്‍ കുഞ്ഞിമുഹമ്മദിന്റെ വീട്ടിലാണ് രാത്രി പത്തരയോടെ ആയുധധാരികളായ മാവോവാദികള്‍ എത്തി ഭക്ഷണവും പണവും ആവശ്യപ്പെട്ടത്്. ഒന്നും നല്‍കിയില്ലെന്നും പോലിസിനെ വിളിക്കാന്‍ തയ്യാറെടുത്തപ്പോള്‍ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മൂന്ന് സ്ത്രീകളും ഒരു പുരുഷനുടങ്ങിയ സംഘമാണ് വീട്ടില്‍ എത്തിയത്. തുടര്‍ന്ന്് കണ്ണപ്പന്‍കുണ്ട് മട്ടിക്കുന്ന് മേലെപരപ്പാറയില്‍ രാഘവന്റെ വീട്ടിലും സംഘം ഞായറായ്ച എത്തി. മാവോവാദി സാനിധ്യം കണ്ടെത്തിയ പ്രദേശങ്ങളില്‍ ഡിവൈഎസ്പി പി സി സജീവന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. കണ്ണപ്പന്‍കുണ്ടില്‍ മാസങ്ങള്‍ക്ക് മുമ്പ്് പട്ടാളവേഷധാരികളായ സംഘം എത്തി ഭക്ഷണം ചോദിക്കുകയും ഫോണ്‍ചാര്‍ജ് ചെയ്ത് മടങ്ങിയിരുന്നു. മാവോവാദി നേതാവ് സോമന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ എത്തിയെതന്നാണ് പോലിസിന്റെ സംശയം. രണ്ട് മാസം മുമ്പ് കോടഞ്ചേരി വന മേഖലയില്‍ നാലംഗ സംഘം വീട്ടിലെത്തിയിരുന്നു. മമാവോവാദികള്‍ പതിവായി ഈ മേഖലകളില്‍ എത്തുന്നതില്‍ ജനങ്ങളും ആശങ്കയിലാണ്.

RELATED STORIES

Share it
Top