പുതുച്ചേരി രജിസ്‌ട്രേഷന്‍: കര്‍ശന നടപടിയുമായി ആര്‍ടിഒ

കണ്ണൂര്‍: നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്‌ട്രേഷന്‍ നടത്തിയ ഉടമകള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് നടപടി ശക്തമാക്കി. ജില്ലയില്‍ മേല്‍വിലാസം നിലവിലിരിക്കെ വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹന ഉടമകള്‍ ഉടന്‍ ജില്ലയ്ക്കകത്തെ അതാത് ഓഫിസില്‍ 15നകം ഹാജരായി നികുതി അടക്കണം. അല്ലാത്തപക്ഷം വാഹനം പിടിച്ചെടുക്കുമെന്നും ക്രിമിനല്‍ നടപടി ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ അറിയിച്ചു.
പിവൈ-01, പിവൈ-03, പിവൈ-05 ആര്‍ടി ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ പട്ടികയാണ് ശേഖരിക്കുന്നത്. ഇതില്‍ പിവൈ-03 മാഹി രജിസ്‌ട്രേഷനും മറ്റു രണ്ടും പുതുച്ചേരിയിലേതുമാണ്. നോട്ടീസ് നല്‍കിയിട്ടും പിഴയും നികുതിയും അടയ്ക്കാത്ത പുതുച്ചേരി രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനും റവന്യൂ റിക്കവറി ആരംഭിക്കാനും ആര്‍ടിഒമാര്‍ക്ക് ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top