പുതുക്കോട് ആക്രമണം: പോലിസ് അന്വേഷണം ഊര്‍ജിതമാക്കികൊണ്ടോട്ടി: വാഴയൂര്‍ പഞ്ചായത്തിലെ പുതുക്കോട് സിപിഎം ബ്രാഞ്ച് ഓഫിസിനും വീടുകള്‍ക്കും നേരെയുമുണ്ടായ അക്രമത്തിലെ പ്രതികളെ പിടികൂടാന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെന്ന് സംശയിക്കുന്നവരുടെ വീടുകളില്‍ പോലിസ് ഒന്നിലേറെ തവണ പരിശോധന നടത്തി. ആരെയും പിടികൂടാനായില്ല. ചൊവ്വാഴ്ച രാത്രി സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിടുകയും മൂന്ന് വീടുകള്‍ക്ക് നേരെ അക്രമണമുണ്ടാവുകയും ചെയ്തു. പാര്‍ട്ടി ഓഫിസിന് തീയിട്ടതും രണ്ടുവീടുകള്‍ അക്രമിച്ചതുമുള്‍പ്പെടെ മൂന്ന് കേസുകളാണ് വാഴക്കാട് പോലീസ് എടുത്തത്. പതിനഞ്ചോളം പേരെ പ്രതി ചേര്‍ത്താണ് കേസെടുത്തത്. പരാതിയില്‍ പരാമര്‍ശിച്ചവരും സംശയമുള്ളവരുമെല്ലാം നാട്ടില്‍ നിന്ന് മുങ്ങിയതായാണ് സൂചന. പ്രദേശത്ത് കനത്ത പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദ്രുതകര്‍മസേന, എംഎസ്പി, എആര്‍ ക്യാംപ്് എന്നിവിടങ്ങളില്‍ നിന്നുള്ള 70 പോലിസുകാരെ സ്ഥലത്ത് വിന്യസിച്ചതായി സിഐ എം മുഹമ്മദ് ഹനീഫ പറഞ്ഞു. കാരാട് അടക്കം അഞ്ചിടങ്ങളില്‍ പിക്കറ്റ് ബൂത്ത് സ്ഥാപിച്ചിട്ടുണ്ട്. സംശയം തോന്നുന്ന ആളുകളെയും വാഹനങ്ങളെയും പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നത്.

RELATED STORIES

Share it
Top