പുതിയ 100 രൂപ നോട്ട് ലാവന്‍ഡര്‍ നിറത്തില്‍

ന്യൂഡല്‍ഹി: പുതിയ 100 രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ പൂ ര്‍ണ സജ്ജമെന്ന് ആര്‍ബിഐ. സപ്തംബറില്‍ നോട്ടുകള്‍ വിപണിയിലെത്തും. ലാവന്‍ഡര്‍ (വയലറ്റിനോടടുത്ത നി റം) നിറത്തിലുള്ള നോട്ട് നിരോധനത്തിനു ശേഷം ആര്‍ബിഐ അച്ചടിക്കുന്ന ഈ ശ്രേണിയിലുള്ള അഞ്ചാമത്തെ നോട്ടാണ്. 2016 നവംബറില്‍ നടന്ന നോട്ട് നിരോധനത്തിന് ശേഷം നിലവിലുണ്ടായിരുന്ന 50, 500 എന്നീ നോട്ടുകള്‍ പുതുക്കിയതിന് പുറമെ 200, 2000 എന്നീ പുതിയ നോട്ടുകളും ആര്‍ബിഐ പുറത്തിറക്കിയിരുന്നു.
ഇപ്പോഴുള്ള 100 രൂപ നോട്ടിനേക്കാള്‍ വലിപ്പം കുറവായിരിക്കും പുതിയ നോട്ടുകള്‍ക്ക്. 142 മിമീ ഃ 62മിമീ ആണ് നോട്ടിന്റെ അളവ്, പഴയ 100 രൂപ നോട്ട് 157മിമീ ഃ 73മിമീ എന്ന അളവിലാണ്. അതേസമയം ബാങ്കുകള്‍ക്ക് ഈ നോട്ടുകള്‍ ഉള്‍കൊള്ളാവുന്ന രീതിയില്‍ എടിഎം മെഷീനുകള്‍ സജ്ജീകരിക്കേണ്ടിവരും.
യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയ ഗുജറാത്തിലെ സരസ്വതി നദീതീരത്തുള്ള 'റാണി കി വവ്' എന്ന ചരിത്ര സ്മാരകത്തിന്റെ ചിത്രം നോട്ടില്‍ ആലേഖനം ചെയ്യും. മധ്യപ്രദേശിലെ ദേവാസ് ബാങ്ക് നോട്ട് പ്രസ്സിലാണ് നോട്ടുകളുടെ അച്ചടി ആരംഭിച്ചത്. സൂക്ഷ്മമായ സുരക്ഷാ സംവിധാനങ്ങളോടുകൂടിയതാണിത്. ഭാരത് എന്നും ആര്‍ബിഐ എന്നും ആലേഖനം ചെയ്ത നിറം മാറുന്ന സെക്യൂരിറ്റി ത്രഡ് ആണ് പ്രധാന സവിശേഷത. പുതിയ നോട്ട് പുറത്തിറക്കുന്നതോടെ പഴയ നോട്ടുകള്‍ പിന്‍വലിക്കില്ലെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്. ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

RELATED STORIES

Share it
Top