പുതിയ വനിതാ കമ്മീഷനെ നിയമിക്കണം: ‘വി മുരളീധരന്‍ എംപി

തിരുവനന്തപുരം: കേരളത്തിലെ വനിതകളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കഴിയാതെ നോക്കുകുത്തിയായി മാറിയ സംസ്ഥാന വനിതാ കമ്മീഷനെ പിരിച്ചുവിട്ട് പുതിയ വനിതാ കമ്മീഷനെ നിയമിക്കണമെന്നു വി മുരളീധരന്‍ എംപി ആവശ്യപ്പെട്ടു. സിപിഎം എല്‍എല്‍എ പി കെ ശശിക്കെതിരായ പീഡന പരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ടതില്ലെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നിലപാട് കേരളത്തിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ഈ കേസില്‍ മാത്രമല്ല, ജലന്ധര്‍ ബിഷപ്പിനെതിരേ കന്യാസ്ത്രീ നല്‍കിയ പരാതിയിലും സംസ്ഥാന വനിതാ കമ്മീഷന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരിക്കുകയും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിലുമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ സമയം മുഴുവന്‍ ചെലവഴിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.

RELATED STORIES

Share it
Top