പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ നാളെ മുതല്‍ സ്വീകരിക്കും

വടകര: വടകര താലൂക്കിലെ കാര്‍ഡുകള്‍ വിഭജിച്ച് പുതിയ കാര്‍ഡിനുള്ള അപേക്ഷകള്‍ നാളെ മുതല്‍  താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരിക്കും. കാര്‍ഡ് സറണ്ടര്‍ ചെയ്യല്‍, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്, കാര്‍ഡിലെ തിരുത്തലുകള്‍, നോണ്‍ റിന്യൂവല്‍, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള അപേക്ഷകള്‍ താഴെ പറയുന്ന കേന്ദ്രങ്ങളില്‍  സ്വീകരിക്കുകയെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
പുതിയ  കാര്‍ഡിന് അപേക്ഷയോടൊപ്പം ഓണര്‍ ഷിപ്പ്/ താമസ സാക്ഷ്യ പത്രം, വരുമാന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ പകര്‍പ്പുകള്‍, വെട്ടി ചേര്‍ക്കേണ്ട കാര്‍ഡുകളുടെ പകര്‍പ്പ്, എന്‍ഐസി, എന്‍ആര്‍സി എന്നിവക്ക് അപേക്ഷയോടൊപ്പം പുതിയ കാര്‍ഡിന്റെയും പഴയ കാര്‍ഡിന്റെയും പകര്‍പ്പ് എന്നിവ സഹിതവും അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷകളുടെ മാതൃക സിവില്‍ സപ്ലൈസ് വെബ് പോര്‍ട്ടലില്‍ ംംം.രശ്ശഹ ൌുുഹശലസെലൃമഹമ.ഴീ്.ശി എന്ന ഹോം പേജില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന തിയ്യതിയും സ്ഥലവും പഞ്ചായത്ത് അടിസ്ഥാനത്തില്‍ രാവിലെ 10  മുതല്‍ വൈകീട്ട് 4  വരെയാണ് അപേക്ഷ സ്വീകരിക്കല്‍.
25അഴിയൂര്‍, 27ഒഞ്ചിയം, 29ചോറോട്, 30ഏറാമല, ജൂലൈ 4ആയഞ്ചേരി, 5തിരുവള്ളൂര്‍, 6വില്യാപ്പള്ളി, 7വടകര മുനിസിപ്പാലിറ്റി (ഇവയെല്ലാം വടകര താലൂക്ക് സപ്ലൈ ഓഫിസ്), 9എടച്ചേരികമ്മ്യൂണിറ്റിഹാള്‍, 11നാദാപുരം കമ്മ്യൂണിറ്റി ഹാള്‍, 13തൂണേരിപഞ്ചായത്ത് ഹാള്‍, 16ചെക്ക്യാട്കമ്മ്യൂണിറ്റി ഹാള്‍, 17പുറമേരി കമ്മ്യൂണിറ്റിഹാള്‍, 19കുന്നുമ്മല്‍ കമ്മ്യൂണിറ്റി ഹാള്‍, 21മണിയൂര്‍താലൂക്ക് സപ്ലൈ ഓഫിസ് വടകര, 23കുറ്റിയാടി കമ്മ്യൂണിറ്റി ഹാള്‍, 25വളയം കമ്മ്യൂണിറ്റി ഹാള്‍, 26വാണിമേല്‍ പഞ്ചായത്ത് ഹാള്‍, 28വേളം കമ്മ്യൂണിറ്റി ഹാള്‍, 30മരുതോങ്കര പഞ്ചായത്ത് ഹാള്‍, 31കായക്കൊടി കമ്മ്യൂണിറ്റി ഹാള്‍, ഓഗസ്റ്റ് 4കാവിലുംപാറ പഞ്ചായത്ത് പരിസരം, ഓഗസ്റ്റ് 5നരിപ്പറ്റ കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ വെച്ചാണ് അപേക്ഷ സ്വീകരിക്കുക.

RELATED STORIES

Share it
Top