പുതിയ റേഷന്‍ കാര്‍ഡിനുളള അപേക്ഷകള്‍ ഇന്നുമുതല്‍ സ്വീകരിക്കും

നിലമ്പൂര്‍: പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. നിലവിലെ കാര്‍ഡിലെ തിരുത്തലുകള്‍, മാറ്റങ്ങള്‍ എന്നിവയ്ക്കുള്ള അപേക്ഷയും പരിഗണിക്കും.
വിവിധ പഞ്ചായത്തുകളിലെ അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതികള്‍ ബ്രാക്കറ്റില്‍: തിരുവാലി(ജൂണ്‍ 25,26,27, ആഗസ്റ്റ് ഒന്‍പത്,10), തുവ്വൂര്‍(ജൂണ്‍ 28,29,30, ആഗസ്റ്റ് 13,14), പോരൂര്‍(ജൂലൈ രണ്ട്,മൂന്ന്, ആഗസ്റ്റ് 16,17), വണ്ടൂര്‍(ജൂലൈ നാല്,അഞ്ച്, ആഗസ്റ്റ് 18,20), എടക്കര(ജൂലൈ ആറ്, ഏഴ്, സെപ്റ്റംബര്‍ ഒന്ന്, മൂന്ന്), ചുങ്കത്തറ(ജൂലൈ ഒന്‍പത്,10, സെപ്റ്റംബര്‍ 4,5), പോത്ത്കല്ല്(ജൂലൈ 11,12, സെപ്റ്റംബര്‍ ആറ്, ഏഴ്), വഴിക്കടവ്(ജൂലൈ 13,16, സെപ്റ്റംബര്‍ 10,11), കാളികാവ്(ജൂലൈ 17,18, സെപ്റ്റംബര്‍ 12,13), ചോക്കാട്(ജൂലൈ 19,20, സെപ്റ്റംബര്‍ 14,15), അമരമ്പലം(ജൂലൈ 21,23, സെപ്റ്റംബര്‍ 17,18), കരുവാരകുണ്ട്(ജൂലൈ 24,25, സെപ്റ്റംബര്‍ 19,24), മൂത്തേടം(ജൂലൈ 26,27, സെപ്റ്റംബര്‍ 25,26), മമ്പാട്(ജൂലൈ 28,30, സെപ്റ്റംബര്‍ 27,28), കരുളായി(ആഗസ്റ്റ് ഒന്ന്, രണ്ട്, സെപ്റ്റംബര്‍ ഒന്ന്, മൂന്ന്), ചാലിയാര്‍(ആഗസ്റ്റ് മൂന്ന്, നാല്, ഒക്ടോബര്‍ നാല്, അഞ്ച്), നിലമ്പൂര്‍ മുനിസിപ്പാലിറ്റി(ആഗസ്റ്റ് ആറ്, ഏഴ്, എട്ട്), ഒക്ടോബര്‍ എട്ട്, ഒന്‍പത്,10).

RELATED STORIES

Share it
Top